Printed Book / Paperback Edition
Printed in India
Regular Price: ₹ 100.00
വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്നവരെ സാങ്കേതികവിദ്യ എങ്ങനെ തൊഴിൽപരമായി ബാധിച്ചു എന്നത് ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന നാടകമാണ് ‘ഏടാകൂടം’. സാങ്കേതികവിദ്യയുടെ കാലത്തിനൊത്ത് പരമ്പരാഗത തൊഴിൽരീതികളിൽ മാറ്റം വരുത്തുവാൻ നിർബന്ധിതരാക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ നെട്ടോട്ടങ്ങളെ ഈ നാടകത്തിൽ കാണാൻ കഴിയും. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാനും ആസ്വാദകരെ പ്രേരിപ്പിക്കും വിധമാണ് മുതലാളി, തൊഴിലാളി എന്നീ സങ്കല്പങ്ങളെ ഈ നാടകത്തിൽ പ്രശ്നവൽക്കരിച്ചിരിക്കുന്നത്. ഏടാകൂടം നാടകത്തിന്റെ സ്ക്രിപ്റ്റ്, ആദ്യാവതരണത്തിലെ ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.