Printed Book / Paperback Edition
Printed in India
Regular Price: ₹ 499.00
ആഗോളവൽക്കരണത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും കാലത്ത് സാധാരണക്കാരന്റെ ജീവിതം വെറും അതിജീവനത്തിനായുള്ള പോരാട്ടമായി മാറുകയാണ്. ഭൂമി, ആരോഗ്യം, തൊഴിൽ എന്നീ അടിസ്ഥാന അവകാശങ്ങൾക്കായി മനുഷ്യൻ നടത്തുന്ന സമരങ്ങൾ നമ്മുടെ ചരിത്രത്തിലും ഭാഷയിലും എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നു എന്ന അന്വേഷണമാണ് ഈ പുസ്‌തകം.
കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചെങ്ങറയിലെ ഭൂസമരം, വിളപ്പിൽശാല സമരം, മൂന്നാർ പൊമ്പിളെ ഒരുമൈ എന്നീ സമരങ്ങളെ മുൻനിർത്തിയാണ് ഈ പഠനം നിർവ്വഹിച്ചിരിക്കുന്നത്.
സമരങ്ങളെ കേവലം വാർത്തകളായല്ല, മറിച്ച് ആനുകാലികങ്ങൾ അവയ്ക്ക് നൽകുന്ന പ്രാധാന്യവും സ്വീകരിക്കുന്ന നിലപാടുകളും ഇവിടെ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങൾ നിലകൊള്ളുന്നുണ്ടോ അതോ സ്ഥാപന താൽപര്യങ്ങൾക്ക് വഴിപ്പെടുന്നുണ്ടോ എന്ന പ്രസക്തമായ ചോദ്യം ഈ കൃതി ഉയർത്തുന്നു. മലയാളത്തിലെ ആനുകാലികങ്ങളുടെ മാധ്യമസ്വഭാവത്തെയും സമരോന്മുഖ എഴുത്തിനെയും കുറിച്ചുള്ള ഗൗരവമേറിയ ഒരു പഠനമാണിത്.
പ്രസാധനം: ബാർട്ടർ പബ്ലിഷിംഗ്






