Sale!

# മലയാളഭാഷാഘടന: ചർച്ചകളും നിരീക്ഷണങ്ങളും

Original price was: ₹199.00.Current price is: ₹179.00.

Printed Book / Paperback Edition

മലയാളഭാഷയുടെ ആന്തരിക ഘടനയെയും അതിന്റെ പരിണാമങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡോ. രമ്യാ രാജൻ ആർ. തയ്യാറാക്കിയ ഈ പഠനം ഒരുത്തമ വഴികാട്ടിയാണ്.

UGC-NET-JRF, SET, IAS, PSC പരീക്ഷകൾ, മലയാളം അധ്യാപക അഭിമുഖപരീക്ഷകൾ എന്നിവയ്ക്കുള്ള റഫറൻസ് ഗ്രന്ഥം.

Availability: 9 in stock

Category: Tag: Brand:

Printed Book / Paperback Edition

Printed in India
Regular Price: ₹ 199.00

മലയാളഭാഷാഗവേഷണരംഗത്ത് സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന പ്രസിദ്ധീകരണമാണ് കേരളസർവ്വകലാശാല മലയാളവിഭാഗം പുറത്തിറക്കുന്ന ഭാഷാസാഹിതി എന്ന ത്രൈമാസികം. 1977ൽ ആരംഭിച്ച ഈ ജേണൽ, ഭാഷാ-സാഹിത്യ മേഖലകളിലെ നവീനമായ ദർശനങ്ങളെയും കണ്ടെത്തലുകളെയും മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഭാഷാസാഹിതിയുടെ വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഗൗരവമേറിയ ഭാഷാശാസ്ത്രലേഖനങ്ങളെ മുൻനിർത്തി നടത്തുന്ന സമഗ്രമായ ഒരു പഠനമാണ് ഈ ഗ്രന്ഥം. മലയാളത്തിന്റെ വ്യാകരണതലത്തെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണം ഭാഷയുടെ സൂക്ഷ്മമായ ഘടനയെ വെളിപ്പെടുത്തുന്നു.

ഭാഷാഘടനയെ വർണ്ണതലം, ക്രിയാതലം, നാമതലം, പദതലം എന്നിങ്ങനെ നാലായി തിരിച്ച് ഇതിൽ വിശകലനം ചെയ്യുന്നു. ഭാഷാസാഹിതിയിൽ ദീർഘകാലമായി നടന്നുവന്ന ചർച്ചകളെ ക്രോഡീകരിക്കുക വഴി ഭാഷാവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥമായി ഇത് മാറുന്നു. മലയാളഭാഷയുടെ ആന്തരിക ഘടനയെയും അതിന്റെ പരിണാമങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡോ. രമ്യാ രാജൻ ആർ. തയ്യാറാക്കിയ ഈ പഠനം ഒരുത്തമ വഴികാട്ടിയാണ്.

പ്രസാധനം: ബാർട്ടർ പബ്ലിഷിംഗ്

Weight 300 g
Dimensions 21 × 14 × 0.50 cm
Scroll to Top