Printed Book / Paperback Edition
Printed in India
Regular Price: ₹ 125.00
രഹസ്യമായി വിനിമയം ചെയ്യുന്നതിന് ബോധപൂർവ്വം രൂപപ്പെടുത്തിയ ഭാഷകളെയാണ് ഗൂഢഭാഷകൾ എന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം ഗൂഢഭാഷകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേക ലക്ഷ്യത്തോടെയും വിനോദം എന്ന നിലയ്ക്ക് മാത്രമായും തയ്യാറാക്കപ്പെട്ട ഗൂഢഭാഷകളിൽ പലതും ഇന്നും നിലനിൽക്കുന്നവയാണ്.
വിനോദത്തെ മാത്രം മുൻനിർത്തി മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഗൂഢഭാഷയാണ് ഹൈമാവതി. ഹൈമാവതിഗൂഢഭാഷയുടെ പഠനത്തിന് സഹായകമായ ഹൈമാവതി – അക്ഷരമാല, പദകോശം, വാക്യമാതൃകകൾ എന്നിവ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു.
പാണർ, പറയർ, കുശവർ, കുംഭാരന്മാർ തുടങ്ങിയ സമുദായങ്ങൾ ഉപയോഗിക്കുന്ന വംശീയഗൂഢഭാഷകൾ, കടപയാതി, ചെട്ടിഭാഷ, മൂലഭദ്രി, മൈഗുരുഡ് തുടങ്ങിയ വംശീയേതരഗൂഢഭാഷകൾ എന്നിവയെയും സവിശേഷമായി ഈ ഗ്രന്ഥത്തിൽ വിലയിരുത്തിയിട്ടുണ്ട്. ലോകത്താകമാനം പ്രചരിച്ച ഗൂഢഭാഷകളുടെ സാമാന്യചരിത്രം, കേരളത്തിലെ ഗൂഢഭാഷകളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ചും ധാരണ ലഭിക്കാൻ സഹായകമാണ് ഈ ഗ്രന്ഥം.