Printed Book / Paperback Edition
Printed in India
Regular Price: ₹ 250.00
പ്രസിദ്ധീകരിച്ച് തുടങ്ങിയ കാലം മുതൽ വായനക്കാരുടെ സവിശേഷ ശ്രദ്ധ ആർജ്ജിച്ച പംക്തിയാണ് പ്രതിപക്ഷം. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ചെറുകഥകളും കവിതകളുമായിരുന്നു ഈ പംക്തിയിലെ പഠനവിഷയം. എഴുതിത്തെളിഞ്ഞവരുടെയും എഴുതിത്തുടങ്ങുന്നവരുടെയും രചനകൾ ഈ പംക്തി പരിഗണിച്ചു. കലാകൗമുദിയിൽ ഈ പംക്തി ആരംഭിച്ച കാലത്ത് എഴുത്തിലെ പുതിയ തലമുറയായി ഡോ. സി. ആർ. പ്രസാദ് ചൂണ്ടിക്കാണിച്ചവരിൽ പലരും ഇന്ന്മ ലയാളത്തിലെ ശ്രദ്ധേയരായ സാഹിത്യരചയിതാക്കൾ ആണെന്നത് ഈ പംക്തിയെ സാഹിത്യചരിത്രത്തിലെ അവിഭാജ്യഘടകമാക്കിത്തീർക്കുന്നു. ഒരിടവേളയ്ക്ക് ശേഷം കളം ന്യൂസ് എന്ന ഓൺലൈൻ മാധ്യമത്തിൽ പ്രതിപക്ഷം പ്രസിദ്ധീകരിച്ചുതുടങ്ങി. നൂറിലേറെ സാഹിത്യരചനകളെ 2022 ൽ പ്രതിപക്ഷം പഠനവിധേയമാക്കി.ആ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്‌തകരൂപത്തിൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നത്. ആനുകാലികങ്ങളിൽ 2022 ൽ പ്രസിദ്ധീകരിച്ച ചെറുകഥകളെയും കവിതകളെയും അവയുടെ സവിശേഷതകളെയും അടുത്തറിയാൻ സഹായകമാണ് ഈ പുസ്‌തകത്തിലെ നിരീക്ഷണങ്ങൾ.




