Printed Book / Paperback Edition
Printed in India
Regular Price: ₹ 200.00
നമ്മുടെ ലോകത്തെ മാറ്റിമറിച്ച സാങ്കേതികവിദ്യയുടെയും ഭാഷാവിപ്ലവത്തിന്റെയും ആഴമേറിയ ലോകത്തിലൂടെയുള്ള ഒരു സമഗ്ര യാത്രയാണിത്. ഇന്റർനെറ്റിന്റെ പിറവി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്ഭുതലോകം വരെയുള്ള അറിവിന്റെ നവീന മേഖലകളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു.
സൈബർ സാഹിത്യത്തിന്റെ സൗന്ദര്യവും, ബ്ലോഗിംഗിന്റെ സാധ്യതകളും, ആധുനിക വെബ് ഡിസൈനിംഗിന്റെ തത്വങ്ങളും ലളിതമായി പഠിക്കാൻ ഈ പുസ്‌തകം ഉപകാരപ്പെടും. മലയാളഭാഷയുടെ ഡിജിറ്റൽ ലോകത്തെ വളർച്ചയും മലയാളം ഇൻപുട്ട് രീതികളും, കമ്പ്യൂട്ടർ അധിഷ്ഠിത ഭാഷാപഠനത്തിന്റെ സാധ്യതകളും ഇതിൽ വിശദമാക്കുന്നുണ്ട്.
അച്ചടിയുടെ ചരിത്രം, ഇ–വായനയുടെ പുതിയ ശീലങ്ങൾ, ഫലപ്രദമായ പവർ പോയിന്റ് പ്രസന്റേഷൻ തന്ത്രങ്ങൾ, അക്കാദമിക ഭാഷയുടെ ചിട്ടകൾ എന്നിവയും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവീന സാങ്കേതികവിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും ദത്തശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ പുസ്തകം ചർച്ച ചെയ്യുന്നു.
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഡിജിറ്റൽ ലോകത്തെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു സമഗ്ര വിജ്ഞാന ഗ്രന്ഥമാണിത്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഈ പുസ്തകം സഹായകമായിരിക്കും.
ലേഖകർ: ഡോ. പി. ശ്രീകുമാർ, ഡോ. കെ. ജി. സുധീർ, ഡോ. വിധു നാരായൺ, ഡോ. സന്തോഷ് എം., സത്യരാജ് ആർ., ആര്യ എസ്. വി., പ്രസൂന്‍ വി. എസ്., ശ്രീജിത്ത് പി., മനോജ് മനോഹരൻ, ശ്രീകാന്ത് ആർ. വി., കൃഷ്ണ എസ്. എസ്., ലിജി ഐ. എച്ച്., കീർത്തി വിദ്യാസാഗർ, ലക്ഷ്മിപ്രഭ, ദിവ്യ
പ്രസാധനം: ബാർട്ടർ പബ്ലിഷിംഗ്





