Sale!
,

കടലാസു തോണിയും കൂട്ടുകാരും

Original price was: ₹150.00.Current price is: ₹135.00.

Printed Book / Paperback Edition

ലളിതമായ പദപ്രയോഗങ്ങളും താളാത്മകമായ വരികളും ദൃശ്യസമ്പന്നമായ വർണ്ണനകളും നിറഞ്ഞ ഈ ‘അക്ഷരത്തോണി’ ഓരോ കുരുന്നിന്റെയും ചിന്തകളെ ഉണർത്തുമെന്നതിൽ സംശയമില്ല.

Availability: 2 in stock

Printed Book / Paperback Edition

Printed in India
Regular Price: ₹ 150.00

കുട്ടിക്കാലം എന്നത് അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും ഒരു വസന്തകാലമാണ്. ആ വസന്തത്തെ വരികളിലൂടെ തിരിച്ചുപിടിക്കാനുള്ള മനോഹരമായ ശ്രമമാണ് ഊർമ്മീരാം തന്റെ കവിതാസമാഹാരത്തിലൂടെ നടത്തുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ അധ്യാപികയായി സേവനമനുഷ്ഠിച്ച എഴുത്തുകാരി, കുട്ടികളുടെ വികൃതികളും സംശയങ്ങളും അടുത്തറിഞ്ഞ അനുഭവസമ്പത്തിലൂടെയാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.

ശലഭങ്ങളും തുമ്പികളും പക്ഷികളും മഴയുമെല്ലാം നിറഞ്ഞ പ്രകൃതിയെ ഹൃദ്യമായ ഭാഷയിൽ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.

പൂമ്പാറ്റയുടെ പരിണാമം, ഭൂമിയുടെ കറക്കം തുടങ്ങിയ ശാസ്ത്രസത്യങ്ങൾ ലളിതമായ കവിതകളിലൂടെ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. നല്ല ശീലങ്ങൾ, മാതൃഭാഷയോടുള്ള സ്നേഹം, അമിതമായ മൊബൈൽ ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് എന്നിവ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.

ലളിതമായ പദപ്രയോഗങ്ങളും താളാത്മകമായ വരികളും ദൃശ്യസമ്പന്നമായ വർണ്ണനകളും നിറഞ്ഞ ഈ ‘അക്ഷരത്തോണി’ ഓരോ കുരുന്നിന്റെയും ചിന്തകളെ ഉണർത്തുമെന്നതിൽ സംശയമില്ല.

പ്രസാധനം: ബാർട്ടർ പബ്ലിഷിംഗ്

Weight 300 g
Dimensions 21 × 14 × 0.50 cm
Scroll to Top