Free Delivery
ചലച്ചിത്രഗ്രന്ഥത്തിനുള്ള സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ് – സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ച കൃതി.
സിനിമയുടെ ആവിർഭാവം മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ മലയാള ഭാഷയിൽ പ്രസിദ്ധീകൃതമായിട്ടുള്ള ചലച്ചിത്രസംബന്ധിയായ കൃതികളുടെ ഗ്രന്ഥസൂചിയും ചലച്ചിത്രസാഹിത്യകൃതികളുടെ ചരിത്രാവലോകനവുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന ഉള്ളടക്കം. മലയാളത്തിലെ ചലച്ചിത്രസാഹിത്യത്തെക്കുറിച്ച് സാമാന്യധാരണ ലഭിക്കാൻ ഈ ഗ്രന്ഥം സഹായകമാണ്. ഗവേഷകന്റെ ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമായ ഈ ഗ്രന്ഥം സിനിമയെ സംബന്ധിച്ചുള്ള നിരന്തരമായ പഠനം നടത്തുന്നവരും ചലച്ചിത്രസാഹിത്യതൽപരരും കൈവശം സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥമാണ്.
ഉള്ളടക്കം
- ചലച്ചിത്ര സംബന്ധിയായ മലയാള പുസ്തകങ്ങളുടെ ലഘു വിജ്ഞാനകോശം.
- 1300 ൽ അധികം സിനിമാഗ്രന്ഥങ്ങളുടെ വിവരങ്ങൾ ഈ കൃതിയിൽ ലഭ്യമാണ്.
- മലയാളത്തിലെ ശ്രദ്ധേയരായ സിനിമാനിരൂപകരുടെ രചനകൾ പ്രത്യേകമായി ഈ കൃതിയിൽ നൽകിയിട്ടുണ്ട്.
ചലച്ചിത്രസാഹിത്യവും ഗ്രന്ഥസൂചിയും
മനോജ് മനോഹരൻ
Title of the Book: ChalachithraSahithyavum GranthaSoochiyum
Author: Manoj Manoharan
Publisher: Barter Publishing
Printed Book / Paperback Edition / 388 Pages
This Second Printed Edition Published on January 2025
ISBN 978-81-977915-6-7
Printed in India
Regular Price: ₹ 600.00